ആലപ്പുഴ: കണ്ടല്ലൂരിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പുളിമൂട്ടിൽ കിഴക്കതിൽ രതീഷ് കുമാറിനെ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു (Illegal Liquor Sale). ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മൂന്നര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പ്രതി വീടും പരിസരവും കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രതീഷ് കുമാർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ കൃഷ്ണൻ, ഇമ്മാനുവൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വാണി സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Story Summary: Ratish Kumar (44) was arrested by the Excise Range team for illegal liquor sales in Kandalloor, Alappuzha. Officials seized 3.5 liters of alcohol during a raid at his residence. He was remanded after being produced in court.

