ന്യൂഡൽഹി: വിമാനത്താവളത്തിൽ കാവൽ നിൽക്കുന്ന സിഐഎസ്എഫ് (CISF) ജവാന് നേരെ കൊച്ചുപെൺകുട്ടി നൽകിയ ഹൃദയസ്പർശിയായ സല്യൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Little Girl Salute CISF Jawan Viral Video). സിഐഎസ്എഫ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കീഴടക്കിയത്. യൂണിഫോമിനോടും രാജ്യത്തിന്റെ സുരക്ഷാ സേനയോടും കുരുന്നുകൾക്ക് പോലുമുള്ള ആദരവിന്റെ അടയാളമാണിതെന്ന് സിഐഎസ്എഫ് കുറിച്ചു.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാനെ കണ്ടപ്പോൾ പെൺകുട്ടി നിന്നു സല്യൂട്ട് ചെയ്യുകയായിരുന്നു. നിഷ്കളങ്കമായ ആ പ്രവൃത്തിയെ വലിയ ആദരവോടെയാണ് ജവാൻ സ്വീകരിച്ചത്. “നിഷ്കളങ്കത കടമയെ അഭിമുഖീകരിക്കുമ്പോൾ അവിടെ ഒരു മാജിക് സംഭവിക്കുന്നു” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സിഐഎസ്എഫ് കുറിച്ചത്. വരുംതലമുറയുടെ ഈ സ്നേഹവും ബഹുമാനവുമാണ് തങ്ങളുടെ സേവനത്തിനുള്ള ഏറ്റവും വലിയ പ്രചോദനമെന്നും അവർ കൂട്ടിച്ചേർത്തു.
A Salute to the Inspiration, Pride of The Nation
Watch as a little girl offers a heartfelt salute to our personnel at the airport. It’s not just a gesture; it’s a reflection of the deep respect and pride that even our youngest citizens carry for the uniform.
When innocence… pic.twitter.com/OVIgyeFQxv
— CISF (@CISFHQrs) April 24, 2026
വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. “ഹൃദയത്തിൽ നിന്നുള്ള ഈ സല്യൂട്ട് ഏറ്റവും ശക്തമാണ്” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തപ്പോൾ, “നമ്മുടെ സുരക്ഷാ സേനയുള്ളത് കൊണ്ടാണ് നാം സമാധാനമായി ഉറങ്ങുന്നത്” എന്ന് മറ്റൊരാൾ കുറിച്ചു. പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങൾ.
Summary: A video of a little girl saluting a CISF personnel at an airport has gone viral, capturing hearts online. Shared by the official CISF X handle, the force described the gesture as a reflection of the deep respect even the youngest citizens hold for the uniform. Social media users praised the heartwarming interaction, calling it a powerful reminder of the bond between the public and security forces.

