തൃശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത് വി (Thrissur Drowning Accident). തൃശൂർ വല്ലക്കുന്നിലെ ചെമ്മീൻചാലിന് അരികിലുള്ള കുളത്തിൽ വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ബാച്ചിലർ ഓഫ് പ്രോസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് (BPO) ഒന്നാം വർഷ വിദ്യാർത്ഥിയായ അച്ചു പഠനാവശ്യാർത്ഥം വല്ലക്കുന്നിൽ സുഹൃത്തുക്കൾക്കൊപ്പം വീട് വാടകയ്ക്കെടുത്ത് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അബദ്ധത്തിൽ ചെമ്മീൻ വലയിൽ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നീന്തൽ വശമില്ലായിരുന്നു.
അച്ചു വലയിൽ കുടുങ്ങിയതോടെ സുഹൃത്തുക്കൾ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇരിഞ്ഞാലക്കുടയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല സ്വദേശിയാണ് അച്ചു. അന്തരിച്ച റിട്ട. കെഎസ്ആർടിസി ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനാണ്. മൃതദേഹം നിലവിൽ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Summary: A 19-year-old student named M.S. Achu, a native of Venganoor, Thiruvananthapuram, died after getting entangled in a net while bathing in a pond in Thrissur. The incident occurred on Friday night. Achu, a first-year BPO student, was staying in a rented house with friends. Fireforce recovered the body, and it is currently kept at Irinjalakuda General Hospital.

