Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeKeralaപാമ്പിൻ്റെ ഉറവിടം കണ്ടെത്താനായില്ല: ആൽജോയുടെ വീട്ടിൽ തറ പൊളിച്ചുള്ള പരിശോധന അവസാനിപ്പിച്ചു,...

പാമ്പിൻ്റെ ഉറവിടം കണ്ടെത്താനായില്ല: ആൽജോയുടെ വീട്ടിൽ തറ പൊളിച്ചുള്ള പരിശോധന അവസാനിപ്പിച്ചു, മകനെ അതേ വീട്ടിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ | Snake

🎙️ Latest Podcast

തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടിൽ വനംവകുപ്പിന്റെ പ്രത്യേക ‘സർപ്പ’ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ചു നടത്തിയ വിശദമായ പരിശോധനയിലും പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരും.(Unable to find source of snake, Floor demolition investigation concludes)

ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന മകൻ അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി അഞ്ച് പാമ്പുകളെയാണ് ഈ വീട്ടിൽ നിന്ന് പിടികൂടിയത്. കുട്ടികളെ കടിച്ച അതേ ‘ശംഖുവരയൻ’ ഇനത്തിൽപ്പെട്ട പാമ്പിനെത്തന്നെയാണ് വീണ്ടും ശുചിമുറിയിൽ നിന്ന് കണ്ടെത്തിയത്. ബാത്ത്റൂം പൈപ്പുകൾ വഴിയാകാം പാമ്പ് അകത്തെത്തുന്നത് എന്ന സംശയത്തെത്തുടർന്ന് ആ ഭാഗങ്ങൾ സീൽ ചെയ്യാൻ തീരുമാനിച്ചു.

നേരത്തെ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വീടിന് ചുറ്റും വനംവകുപ്പ് തീയിട്ടിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന മകൻ അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കളായ സിൽജോയും ജോൺസിയും വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.