ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണും കുടുംബവും ഇന്ന് വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി (Pinarayi Vijayan’s Son Vivek Kiran). അതീവ രഹസ്യമായിട്ടായിരുന്നു സന്ദർശനമെങ്കിലും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ദേവസ്വം അധികൃതർ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.
വിവേക് കിരണിനും കുടുംബത്തിനും അതീവ സുരക്ഷയോടെ വി.ഐ.പി പരിവേഷത്തിലാണ് ദേവസ്വം അധികൃതർ ദർശനത്തിന് സൗകര്യമൊരുക്കിയത്. ക്ഷേത്ര ദർശനം പൂർത്തിയാക്കി കാര്യാലയ ഗണപതിയെ തൊഴാൻ പോകുന്നതിനിടെയാണ് ഒരു മാധ്യമപ്രവർത്തകൻ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിവേക് കിരൺ മാധ്യമപ്രവർത്തകനോട് കയർക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഉടൻ തന്നെ സ്ഥലത്തെത്തിയ ദേവസ്വം ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകനെ തടയുകയും നിർബന്ധപൂർവ്വം ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ മകന്റെ സന്ദർശനം സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ദേവസ്വം അധികൃതരുടെ നീക്കമെന്നാണ് സൂചന. ദൃശ്യങ്ങൾ നീക്കം ചെയ്ത നടപടിക്കെതിരെ മാധ്യമപ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Story Summary: Vivek Kiran, son of Kerala CM Pinarayi Vijayan, visited Guruvayur Temple with his family today. The visit sparked controversy when Devaswom officials intercepted a journalist capturing videos of the visit and forcibly deleted the footage. Reportedly, the officials had arranged a private VIP darshan for the family.

