Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeKeralaഐശ്വര്യത്തിൻ്റെ അക്ഷയ തൃതീയ ഇന്ന്: സദ്കർമ്മങ്ങൾക്കും നിക്ഷേപങ്ങൾക്കും പുണ്യദിനം | Akshaya...

ഐശ്വര്യത്തിൻ്റെ അക്ഷയ തൃതീയ ഇന്ന്: സദ്കർമ്മങ്ങൾക്കും നിക്ഷേപങ്ങൾക്കും പുണ്യദിനം | Akshaya Tritiya

🎙️ Latest Podcast

കൊച്ചി: സമ്പദ്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ രാജ്യമൊട്ടാകെ ഇന്ന് ആഘോഷിക്കുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ഈ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെയും നിക്ഷേപങ്ങളുടെയും ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് ഹൈന്ദവ വിശ്വാസം.(Today is Akshaya Tritiya, celebrated as a day signifying endless prosperity, good fortune, and new beginnings)

ഹിന്ദു പുരാണങ്ങൾ പ്രകാരം അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട് നിരവധി പുണ്യകഥകളുണ്ട്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ജനിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പുണ്യനദിയായ ഗംഗ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയത് ഈ ദിവസമാണ്. വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയതും ഈ പുണ്യദിനത്തിലാണെന്നാണ് ഐതിഹ്യം. കുചേലൻ തന്റെ ദാരിദ്ര്യം മറന്ന് ഭഗവാൻ കൃഷ്ണനെ കാണാൻ പോയതും, പാഞ്ചാലിക്ക് വനവാസകാലത്ത് ഭഗവാൻ ‘അക്ഷയപാത്രം’ നൽകിയതും ഈ ദിനത്തിലാണ്.

ആദിശങ്കരൻ കനകധാരാ സ്തോത്രം ചൊല്ലി സ്വർണ്ണ നെല്ലിക്ക വർഷിച്ച് ഒരു ദരിദ്രയായ ഭക്തയുടെ ദാരിദ്ര്യം മാറ്റിയതും ഈ ദിനത്തിലാണെന്ന് കരുതപ്പെടുന്നു. ഈ ദിവസം ആരംഭിക്കുന്ന ഏതൊരു സംരംഭവും അഭിവൃദ്ധി പ്രാപിക്കുമെന്ന വിശ്വാസത്താൽ, പുതിയ ബിസിനസ്സുകൾ തുടങ്ങാനും സ്വർണ്ണം പോലുള്ള ലോഹങ്ങളിൽ നിക്ഷേപം നടത്താനും ഭൂരിഭാഗം ആളുകളും ഈ ദിവസം തിരഞ്ഞെടുക്കുന്നു.

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നവർ സ്വർണ്ണത്തിന്റെ മൂല്യം അതിന്റെ പരിശുദ്ധിയിലാണ് എന്നത് മനസിലാക്കണം. ബിസ്‌ക്കറ്റുകളോ കോയിനുകളോ ആണെങ്കിൽ 99.99% പരിശുദ്ധി ഉറപ്പുവരുത്തണം. എപ്പോഴും ബിഐഎസ് ഹാൾമാർക്ക് ഉള്ളതും അംഗീകൃതവുമായ ജ്വല്ലറികളിൽ നിന്ന് മാത്രം സ്വർണ്ണം വാങ്ങുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.