Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeNationalടിസിഎസ് കേസ്: തെളിവെടുപ്പ് നടത്തി ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച സമിതി...

ടിസിഎസ് കേസ്: തെളിവെടുപ്പ് നടത്തി ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച സമിതി | TCS

🎙️ Latest Podcast

നാസിക്: നാസിക്കിലെ ടിസിഎസ് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന മതപരിവർത്തനവും ലൈംഗിക ചൂഷണവും സംബന്ധിച്ച പരാതികളിൽ ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച സമിതി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ ഉൾപ്പെട്ട വലിയൊരു റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം മഹാരാഷ്ട്ര പൊലീസും കേന്ദ്ര ഏജൻസികളും ഊർജിതമാക്കിയിരിക്കുകയാണ്.(TCS case, Committee appointed by National Women’s Commission performed evidence collection )

വിവിധ യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പ്രതിയായ നിദാ ഖാൻ താൻ ഗർഭിണിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ നിദ കമ്പനിയിലെ എച്ച്.ആർ മാനേജർ ആയിരുന്നില്ലെന്നും ഒരു ടെലികോളർ ആയാണ് ജോലി ചെയ്തിരുന്നതെന്നും ഇവരുടെ കുടുംബം അവകാശപ്പെട്ടു.

കമ്പനിയിലെ എച്ച്.ആർ മാനേജർമാരോട് ഇരകളായ യുവതികൾ പരാതിപ്പെട്ടുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേത്തുടർന്നാണ് എച്ച്.ആർ വിഭാഗത്തിലുള്ളവരെയും കേസിൽ പ്രതി ചേർത്തത്. വിഷയത്തിൽ മഹാരാഷ്ട്ര സർക്കാർ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കുറ്റക്കാർക്കെതിരെ ഒരു ദാക്ഷണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.