Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKerala Assembly Election 2026പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല: പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി...

പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല: പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി | Postal ballot

🎙️ Latest Podcast

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയില്ലെന്ന പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുഹമ്മദ് സിനാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഈ മാസം 21-ന് വീണ്ടും പരിഗണിക്കും.(High Court seeks explanation from Election Commission on complaint regarding not getting Postal ballot )

വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ കൃത്യമായി അപേക്ഷ നൽകിയിട്ടും തങ്ങൾക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പർ ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. അർഹരായ എല്ലാ ഉദ്യോഗസ്ഥർക്കും വൈകിട്ട് 5 മണിക്ക് മുൻപ് ബാലറ്റ് ലഭ്യമാക്കുമെന്നും വോട്ടവകാശം നിഷേധിക്കില്ലെന്നും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

എന്തുകൊണ്ട് പോസ്റ്റൽ ബാലറ്റുകൾ കൃത്യസമയത്ത് ഉദ്യോഗസ്ഥരിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്നതിന് വ്യക്തമായ മറുപടി നൽകാൻ ഹൈക്കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ടെണ്ണൽ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കേസ് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.