മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ശ്രേയസ് അയ്യറുടെ അവിശ്വസനീയ ക്യാച്ച്. മാർക്കോ ജാൻസൻ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ അയ്യർ അക്രോബാറ്റിക് മികവ് പുറത്തെടുത്തത്.(Shreyas Iyer’s ‘flying catch’ dismisses Hardik Pandya, Rohit Sharma and Mumbai Indians stunned)
SHREYAS IYER, WHAT HAVE YOU DONE!! 🤯
🎥 One of the best catches you would see in the #TATAIPL history 🔥🔥
Updates ▶️ https://t.co/Fn2dxJ4zYR#KhelBindaas | #MIvPBKS | @PunjabKingsIPL pic.twitter.com/6EKgHR82cL
— IndianPremierLeague (@IPL) April 16, 2026
തൊട്ടുമുമ്പത്തെ പന്തിൽ സിക്സർ നേടി അപകടകാരിയായി മാറിയ പാണ്ഡ്യയുടെ ഷോട്ട് വീണ്ടും ബൗണ്ടറി കടക്കുമെന്ന് തോന്നിച്ച നിമിഷം. ലോങ് ഓണിൽ നിന്ന് ഓടിയെത്തിയ ശ്രേയസ് അയ്യർ വായുവിൽ ഉയർന്നുചാടി പന്ത് കൈപ്പിടിയിലൊതുക്കി. നിലത്തിറങ്ങുന്നതിന് മുൻപ് പന്ത് സഹതാരം സേവ്യർ ബാർട്ട്ലെറ്റിന് കൈമാറി അയ്യർ തന്ത്രപരമായ നീക്കം പൂർത്തിയാക്കി. സ്കോർകാർഡിൽ ബാർട്ട്ലെറ്റിന്റെ പേരിലാണെങ്കിലും, വായുവിൽ വെച്ച് കൃത്യസമയത്ത് പന്ത് കൈമാറിയ അയ്യറുടെ മികവാണ് പാണ്ഡ്യയെ പുറത്താക്കിയത്. ഇതിന് പിന്നാലെ മുംബൈ കാണികളോട് കയ്യടിക്കാൻ ആംഗ്യം കാണിച്ച അയ്യറുടെ നടപടി വൈറലായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത് ക്വിന്റൺ ഡീ കോക്കിന്റെ തകർപ്പൻ സെഞ്ചുറിയാണ്. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ഡീ കോക്ക്, മുംബൈ 15 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ പതറുമ്പോഴാണ് ക്രീസിലെത്തിയത്. 60 പന്തിൽ 8 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 112 റൺസ്. 2022-ന് ശേഷമുള്ള ഡീ കോക്കിന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയാണിത്.

