Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeKeralaസ്വർണ്ണവില താഴേയ്ക്ക്: ഇന്ന് പവന് കുറഞ്ഞത് 1000 രൂപ | Gold...

സ്വർണ്ണവില താഴേയ്ക്ക്: ഇന്ന് പവന് കുറഞ്ഞത് 1000 രൂപ | Gold price

🎙️ Latest Podcast

കൊച്ചി: റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,000 രൂപയുടെ കുറവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,080 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലെത്തി.(Kerala Gold price lowered, know about today’s rate and more  )

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.