തിരുവനന്തപുരം: പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന ഹൈക്കമാൻഡ് കർശന നിർദ്ദേശം നിലനിൽക്കെ, കേരളത്തിൽ കോൺഗ്രസ് നേതാക്കളും അണികളും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വാക്പോര് തുടരുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗ്രൂപ്പ് യുദ്ധം നടക്കുന്നത്.(Chief Minister position fight intensifies in Congress, Senior leaders issue reminder)
പ്രമുഖ നേതാക്കളെല്ലാം തന്നെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. എന്നാൽ ഈ പോസ്റ്റുകൾക്ക് താഴെ ഒരു വിഭാഗം നേതാക്കൾ രൂക്ഷമായ വിമർശനങ്ങളുമായി എത്തുന്നതോടെ സോഷ്യൽ മീഡിയ ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലെ ഈ കീഴ്വഴക്കത്തിനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമാണ് മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മലർന്നു കിടന്നു തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴും എന്ന് കെ.സി. ജോസഫ് പറഞ്ഞു. സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എന്ന് ബെന്നി ബഹന്നാൻ ആവർത്തിച്ചു.

