Description
Digital Voice of Kerala
Thursday, April 16, 2026

Digital Voice of Kerala
HomeWeather Updatesചൂടിൽ വെന്തുരുകി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് താപനില...

ചൂടിൽ വെന്തുരുകി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് താപനില 40 ഡിഗ്രി കടന്നേക്കും | Heat

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ, ഇന്നും അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.(Kerala swelters in heat, Yellow alert in 12 districts)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ ഇന്നലെ 39.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഏപ്രിൽ 19 വരെ താപനില 40 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ആകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലം ജില്ലയിൽ താപനില 39 ഡിഗ്രി വരെ ഉയർന്നേക്കാം. കോട്ടയം, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മറ്റ് ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെയും താപനില വർദ്ധിക്കാൻ സാധ്യതയുണ്ട്.

കടുത്ത ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും ചേരുന്നത് കാരണം അനുഭവപ്പെടുന്ന ചൂട് യഥാർത്ഥ താപനിലയേക്കാൾ കൂടുതലായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിർജ്ജലീകരണത്തിന് പുറമെ ഉറക്കമില്ലായ്മ, കടുത്ത തലവേദന, തലകറക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കാൻ രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി നിയന്ത്രിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.