Description
Digital Voice of Kerala
Thursday, April 16, 2026

Digital Voice of Kerala
HomeNationalവനിതാ സംവരണ ബിൽ ഇന്ന് പാർലമെൻ്റിൽ: മണ്ഡല പുനർനിർണ്ണയ ബില്ലും ചർച്ച...

വനിതാ സംവരണ ബിൽ ഇന്ന് പാർലമെൻ്റിൽ: മണ്ഡല പുനർനിർണ്ണയ ബില്ലും ചർച്ച ചെയ്യും, പ്രത്യേക പാർലമെൻ്റ് സമ്മേളനം ഇന്ന് മുതൽ | Parliament

🎙️ Latest Podcast

ന്യൂഡൽഹി: രാജ്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. ലോക്‌സഭ കടന്നാൽ ശനിയാഴ്ച ബില്ല് രാജ്യസഭയിൽ എത്തും. എന്നാൽ, അംഗങ്ങളുടെ എണ്ണം കുത്തനെ ഉയർത്തിക്കൊണ്ട് സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാനാണ് ‘ഇന്ത്യ’ സഖ്യമുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.(Women’s Reservation Bill in Parliament today, crucial )

നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താനാണ് ബില്ലിലെ നിർദ്ദേശം. അംഗങ്ങളുടെ എണ്ണം ഏകദേശം 50 ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഓരോ സംസ്ഥാനത്തും എത്ര സീറ്റുകൾ വീതം കൂടുമെന്ന കാര്യത്തിൽ ബില്ല് കൃത്യമായ വ്യക്തത നൽകുന്നില്ല. കേന്ദ്രത്തിന്റെ ’50 ശതമാനം സീറ്റ് വർധന’ ഫോർമുല നടപ്പിലായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ 20-ൽ നിന്നും 30 ആയി ഉയരും.

മണ്ഡല പുനർനിർണ്ണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റുകൾ വൻതോതിൽ വർദ്ധിക്കുമെന്നും ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സ്ത്രീ ശാക്തീകരണത്തിന് പകരം 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രമാണ് ബില്ലിന് പിന്നിലെന്ന് ദില്ലിയിൽ ചേർന്ന പ്രതിപക്ഷ യോഗം വിലയിരുത്തി. മണ്ഡല പുനർനിർണ്ണയം നടത്താനുള്ള വളഞ്ഞ വഴിയായി സർക്കാർ ഈ ബില്ലിനെ ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ കുറ്റപ്പെടുത്തി.

നിലവിലുള്ള 543 സീറ്റുകളിൽ തന്നെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യുകയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കാം. മറിച്ച് അംഗസംഖ്യ കൂട്ടി അധികാരം നിലനിർത്താനുള്ള നീക്കത്തെ അംഗീകരിക്കില്ല എന്നാണ് പ്രതിപക്ഷ നിലപാട്. ഇന്ന് നടക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസാരിക്കാൻ സാധ്യതയുണ്ട്. ഭരണഘടനാ ഭേദഗതിയായതിനാൽ ബില്ല് പാസ്സാകാൻ 360 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷം കടുത്ത എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ ബില്ല് വോട്ടിനിട്ട് പാസ്സാകുമോ അതോ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മാറ്റിവയ്ക്കപ്പെടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മണ്ഡല പുനർനിർണ്ണയ ബില്ലും ഈ കാലയളവിൽ പരിഗണിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.