HomeWorld639 വർഷം പഴക്കമുള്ള ക്ലോക്ക്, ഇന്നും പ്രവർത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കം...

639 വർഷം പഴക്കമുള്ള ക്ലോക്ക്, ഇന്നും പ്രവർത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലോക്ക്; അറിയാം ക്ലോക്കുകളുടെ മുതുമുത്തച്ഛനായ സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിനെ കുറിച്ച് | Salisbury Cathedral clock

സമയം ഏറെ വിലപ്പെട്ടതാണ്. സമയത്തെ കുറിച്ച് പറയുമ്പോൾ നമ്മളിൽ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ടിക് ടിക് എന്ന ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് ചലിക്കുന്ന ക്ലോക്കിന്റെ സൂചികളാകും. മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വളരെ വേണ്ടപ്പെട്ട വസ്തുവാണ് ക്ലോക്ക്. കാലത്തിന് അനുസരിച്ച് പരിണാമത്തിൽ ഏർപ്പെട്ട ക്ലോക്ക്ൾക്ക് ഇന്ന് പല മുഖങ്ങളാണ്. എന്നാൽ സമയം എത്ര മുന്നോട്ടു പോയിട്ടും, കാലത്തിന്റെ ഒഴുക്കിൽ പെട്ടുപോകാത്തൊരു ക്ലോക്ക് ഉണ്ട് അങ്ങ് ഇംഗ്ലണ്ടിൽ. പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എന്നാൽ ഇന്നും പ്രവർത്തിക്കുന്ന ഒരു ക്ലോക്കിനെ കുറിച്ചാണ്. സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന് (Salisbury Cathedral clock) പറയാനുണ്ട് ആറു നൂറ്റാണ്ടുകളുടെ കഥ.

സൂചിയില്ലാത്ത ഇരുമ്പ് ഫ്രെയിം കൊണ്ട് നിർമ്മിച്ച ഒരു വലിയ ടവർ ക്ലോക്കാണ് സാലിസ്ബറി കത്തീഡ്രൽ ക്ലോക്ക്. 1386 ൽ ഇംഗ്ലണ്ടിലെ സാലിസ്ബറി കത്തീഡ്രലിലാണ് ഈ ക്ലോക്ക് സ്ഥാപിക്കുന്നത്. വെർജ് എസ്കേപ്പ്മെന്റ് എന്ന ആദ്യകാല മെക്കാനിക്കൽ ക്ലോക്കിന്റെ മാതൃകയിലാണ് ഈ ക്ലോക്കുകളുടെ മുതുമുത്തച്ഛനെ നിർമ്മിച്ചിരിക്കുന്നത്. ഇന്നും ക്ലോസിക്കിന്റെ നിർമ്മാണത്തിന് പിന്നിൽ ആരൊക്കെയാണ് എന്ന് വ്യക്തമല്ല. ഡെൽഫ്റ്റിലെ ജോഹന്നാസ്, വില്ലിയമസ് വ്രീമാൻഡ്, ജോഹന്നാസ് ജിയെതുയിറ്റ് എന്നീ മൂന്ന് ഹൊറോളജിസ്റ്റുകളാണ് (സമയം അളക്കുന്നതിനെക്കുറിച്ചുള്ള പഠനം) ഈ ക്ലോക്കിന്റെ നിർമ്മാണത്തിന് പിന്നിൽ എന്ന് കരുതുന്നു. പൂർണ്ണമായും കൈകൾ കൊണ്ട് പണിത ഈ ക്ലോക്ക് 1386 ന് മുൻപ് പണിതതായി കരുതപ്പെടുന്നു. എത്ര വർഷം കൊണ്ടാണ് ഈ ക്ലോക്ക് പണിതത്ത് എന്ന് ഇന്നും വ്യക്തമല്ല. ചെറുതും വലിയതുമായ ഇരുമ്പ് ചക്രങ്ങൾ, കയറും, കപ്പിയും കൊണ്ടാണ് ക്ലോക്ക് പണിതിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിലെ ഈ ക്ലോക്കിന് ക്ലോക്ക് ഫെയ്സ് ഇല്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

1386 ൽ കത്തീഡ്രലിൽ സ്ഥാപിച്ച ക്ലോക്ക് 1884 ആയപ്പോഴേക്കും എടുത്തുമാറ്റിയിരുന്നു. എന്നാൽ 1956 ൽ ക്ലോക്കിനെ തിരിക്കെ സ്ഥാപിക്കുന്നു. സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന്റെ സവിശേഷമായ ഘടകം ഈ ക്ലോക്കിൽ മണിക്കൂറുകൾ മാത്രമാണ് കാണിക്കുന്നത് എന്നതാണ്. മിനിറ്റുകളോ സെക്കൻഡുകളോ അല്ല, മണിക്കൂറുകൾ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ ഈ ക്ലോക്ക്. കത്തീഡ്രൽ ജീവനക്കാർക്കും പ്രദേശവ്സികൾക്കും പ്രാർത്ഥനയ്ക്കായി സൂചന നൽകുന്നതിനായി മണിക്കൂർ മണി അടിക്കുക എന്നതായിരുന്നു ഈ മുതുമുത്തച്ഛൻ ക്ലോക്കിന്റെ ഏക ലക്ഷ്യം. ഇന്നത്തെ പോലെ കൃത്യമായി മിനിറ്റും സെക്കണ്ടും അറിഞ്ഞിരിക്കേണ്ട ആവശ്യം നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യർക്ക് ഇല്ലായിരുന്നു. ദൈനംദിന പ്രവർത്തനങ്ങൾക്ക് ഏറ്റവും അടുത്ത മിനിറ്റിലോ സെക്കൻഡിലോ സമയം പറയേണ്ട ആവശ്യമില്ലായിരുന്നു. ജോലി, വിശ്രമം, പ്രാർത്ഥന എന്നീവ കൃത്യമായി നടുത്തുവാൻ വേണ്ടി മണിക്കൂർ കണക്കായിരുന്നു വേണ്ടിയിരുന്നത്.

സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിന് രണ്ടു ഭാഗങ്ങളാണ് ഉള്ളത്. വലതുവശത്തുള്ളത് ഗോയിംഗ് ട്രെയിൻ എന്നും ഇടതുവശത്തുള്ളത് സ്ട്രൈക്കിംഗ് ട്രെയിൻ എന്നും അറിയപ്പെടുന്നു. ഏറ്റവും പഴക്കമേറിയ പ്രവർത്തനക്ഷമമായ മെക്കാനിക്കൽ ക്ലോക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഈ ക്ലോക്ക് സ്വന്തമാക്കിയിട്ട് ഉണ്ട്.

Summary: The Salisbury Cathedral Clock in England, built in 1386, is considered the world’s oldest working clock. Made of iron with no clock face or hands, it was designed to strike the hours for prayers and daily routines. Restored in the 20th century, it still functions today as a living piece of timekeeping history.

 

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...