Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeWeather Updatesചുട്ടുപൊള്ളി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് 40°C വരെ...

ചുട്ടുപൊള്ളി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് 40°C വരെ താപനില ഉയർന്നേക്കും | Temperature

🎙️ Latest Podcast

തിരുവനന്തപുരം : ആകെ ചുട്ടുപൊള്ളി കേരളം. സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 19/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും ഉയർന്നേക്കും.(Scorching heat in Kerala, Yellow alert in 12 districts, temperature may rise up to 40°C in Palakkad)

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് മുതൽ 19/04/2026 ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശം പാലിക്കണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.