പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒന്നര വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. അസമിൽ നിന്നെത്തിയ അതിഥി തൊഴിലാളി ദമ്പതികളുടെ മകളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.(Milk gets stuck in throat, A one and a half year old baby dies tragically)
അമ്മ കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ പെട്ടെന്ന് കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസമിൽ നിന്ന് കേരളത്തിലേക്ക് എത്തിയതായിരുന്നു ഇവർ.

