Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
Home⁠West Bengal Election'ബംഗാളിൽ BJPക്ക് വളരാൻ അവസരം ഒരുക്കിയത് TMC': 5 വർഷങ്ങൾക്ക് ശേഷം...

‘ബംഗാളിൽ BJPക്ക് വളരാൻ അവസരം ഒരുക്കിയത് TMC’: 5 വർഷങ്ങൾക്ക് ശേഷം ബംഗാളിൻ്റെ മണ്ണിൽ പ്രചാരണവുമായി രാഹുൽ ഗാന്ധി | TMC

🎙️ Latest Podcast

മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ ബിജെപിക്ക് രാഷ്ട്രീയമായി വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിന്റെ നിലപാടുകളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 5 വർഷങ്ങൾക്ക് ശേഷം ബംഗാളിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അദ്ദേഹം, ഭരണപരാജയങ്ങളെ അക്കമിട്ട് നിരത്തിയാണ് പ്രസംഗിച്ചത്.(TMC created opportunity for BJP to grow in Bengal, says Rahul Gandhi)

ബംഗാളിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കാൻ തൃണമൂൽ കോൺഗ്രസ് വഴിമരുന്നിട്ടു. ടിഎംസിയുടെ രാഷ്ട്രീയ ശൈലിയാണ് ബിജെപിയെ സഹായിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നടക്കുന്ന ഗുണ്ടാപ്പിരിവുകൾ നിർബാധം തുടരുകയാണ്. അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടുവെന്നും അഴിമതി സർക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം കൊണ്ടുവരാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം അവകാശപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.