Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeCrimeഅപകടത്തിൽപ്പെട്ട സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമം: യുവതിയുടെ മൊഴി രേഖപ്പെടുത്തി | Sexual assault

അപകടത്തിൽപ്പെട്ട സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമം: യുവതിയുടെ മൊഴി രേഖപ്പെടുത്തി | Sexual assault

🎙️ Latest Podcast

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. (Sexual assault on accident victim, Statement of woman recorded)

യുവതി സഞ്ചരിച്ച വാഹനം കായംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയപ്രതി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ഉടൻ തന്നെ പരാതി നൽകിയിരുന്നു.

സംഭവം വാർത്തയാവുകയും പോലീസിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് അന്വേഷണസംഘം നടപടികൾ വേഗത്തിലാക്കിയത്. കഴിഞ്ഞ ദിവസം ആലപ്പുഴ എസ്പി മാധ്യമങ്ങളെ കണ്ടപ്പോൾ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അവകാശപ്പെട്ടെങ്കിലും, പരാതിക്കാരിയുടെ ആരോപണങ്ങൾ പോലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.