കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഇരമ്പുന്നു. ഡോ. റാമിന്റെ തലശ്ശേരി ചിറക്കുനിയിലുള്ള ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.(Nitin Raj’s death, DYFI closes the teacher’s clinic)
പോലീസുമായി ഉണ്ടായ കടുത്ത ബലപ്രയോഗത്തിനൊടുവിൽ ബാരിക്കേഡുകൾ മറികടന്നാണ് പ്രവർത്തകർ ക്ലിനിക്കിന് മുന്നിലെത്തിയത്. ഡോ. റാമിന്റെ ക്ലിനിക്ക് പ്രവർത്തകർ പൂട്ടുകയും ക്ലിനിക്കിന് മുന്നിൽ ഡി വൈ എഫ് ഐയുടെ കൊടിയും ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രവും സ്ഥാപിക്കുകയും ചെയ്തു.
നിതിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജാതീയമായ അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് കോളേജ് അധികൃതർ സസ്പെൻഡ് ചെയ്ത അധ്യാപകരായ ഡോ. എം.കെ. റാമും ഡോ. സംഗീത നമ്പ്യാരും നിലവിൽ ഒളിവിലാണ്.

