Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeKeralaതുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം: മരുന്ന് ഗോഡൗണിൽ തീ പടർന്നു | Fire...

തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം: മരുന്ന് ഗോഡൗണിൽ തീ പടർന്നു | Fire breaks out at Thuravoor Taluk Hospital, Fire in medicine godown

🎙️ Latest Podcast

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മരുന്ന് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.(Fire breaks out at Thuravoor Taluk Hospital, Fire in medicine godown)

തീപിടുത്തത്തെത്തുടർന്ന് പുക ഉയർന്നത് രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഭ്രാന്തിയിലാക്കി. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളെ ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതരും പോലീസും അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.