HomeTimes of Talesപെണ്ണൊരുത്തി(കവിത)-ആലിയ ശ്രീ

പെണ്ണൊരുത്തി(കവിത)-ആലിയ ശ്രീ

പെണ്ണേ ,

ഇനി നിനക്ക് തിരികെ വരാം.

കാലങ്ങളായി നീയുതിർത്ത

കണ്ണുനീർ തുള്ളികൾ,

ചോര ചിന്തിയ നിൻ തളിർമേനി,

മൗനത്തിൽ ആണ്ടു പോയ

നിന്റെ കിളി കൊഞ്ചലുകൾ,

നിറം മങ്ങിയ നിൻ ചായക്കൂട്ടുകൾ,

മറന്നുവോ..നീ, നിന്നെ!

അങ്ങകലെ പ്രത്യാശയുടെ വെളിച്ചം

നിനക്കായി തുറക്കുന്നു.

സമാധാത്തിന്റ പനിനീർ പുഷ്പങ്ങൾ

നിനക്കായി വിരിയുന്നു.

മൗനത്തിന്റെ തടവറ ഭേദിച്ച്

സ്വാതന്ത്ര്യത്തിന്റെ,

വാതായനങ്ങൾ തുറന്ന്

നിനക്ക് നിന്നിലേക്ക് തിരികെ വരാം.

കനവിലൊരായിരം,

പുതുജീവൻ നിറയ്ക്കാൻ

ഓരോ പുലരിയും നിന്നെ തേടുന്നു.

പുഞ്ചിരി വറ്റിയ നിൻ ചുണ്ടുകളിൽ

നിലാ വെളിച്ചത്തിൻ,

പുതുശ്വാസം വിരിയട്ടെ.

പെണ്ണേ, നീ തീ… ആവട്ടെ

അനീതിക്കുമേൽ ജ്വലിക്കുന്ന തീ.

———————————

ആലിയ ശ്രീ

തിരുവനന്തപുരം

Clickable Info Box