HomeKeralaനിധിൻരാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അധ്യാപകരുടെ മൊഴി ഉടൻ...

നിധിൻരാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അധ്യാപകരുടെ മൊഴി ഉടൻ രേഖപ്പെടുത്തും | Nithin Raj Suicide Case Kannur

കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു (Nithin Raj Suicide Case Kannur). കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഏഴംഗ സംഘത്തിന് കണ്ണൂർ എസിപി ആർ. ഹരിപ്രസാദ് മേൽനോട്ടം വഹിക്കും. ചക്കരക്കൽ ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ, എസ്.ഐ എന്നിവരാണ് സംഘത്തിലെ മറ്റ് പ്രധാന ഉദ്യോഗസ്ഥർ.

നിധിൻരാജ് തന്റെ സഹോദരി നിഖിലയുമായി നടത്തിയ ഫോൺ ചാറ്റുകൾ അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാം, ഡോ. സംഗീത എന്നിവർ നിറത്തിന്റെയും ജാതിയുടെയും സാമ്പത്തികാവസ്ഥയുടെയും പേരിൽ തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി നിധിൻ ഇതിൽ പറയുന്നുണ്ട്.

സഹപാഠികളുടെ മുന്നിൽ വെച്ച് അപമാനിച്ചതായും “നിനക്ക് പോയി ചത്തൂടെ” എന്ന് അധ്യാപകർ ചോദിച്ചതായും ബന്ധുക്കളുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സഹപാഠികളിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. സംഭവത്തെത്തുടർന്ന് സസ്‌പെൻഷനിലായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരിൽ നിന്ന് അടുത്ത ദിവസം തന്നെ പോലീസ് മൊഴിയെടുക്കും. ഹോസ്റ്റൽ വാർഡൻ കമലിനെതിരെയുള്ള പരാതികളും സംഘം പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചവരെ ക്ലാസിലുണ്ടായിരുന്ന നിധിനെ പിന്നീട് മെഡിക്കൽ കോളേജ് റിസപ്ഷന് പിന്നിലെ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. ചക്കരക്കൽ പോലീസാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മരണത്തിലെ ദുരൂഹത നീക്കണമെന്നും കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് കുടുംബവും വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം തുടരുകയാണ്.

Story Summary:
A seven-member Special Investigation Team (SIT) led by Kannur ACP R. Hariprasad has been formed to probe the suicide of Nithin Raj, a BDS student at Anjarakandy Dental College. The investigation focuses on allegations of casteist and racial slurs by department heads Dr. Ram and Dr. Sangeetha, as mentioned in Nithin’s chat with his sister. Statements have been taken from classmates, and the suspended teachers are expected to be interrogated soon.

WhatsApp Channel Banner

Latest updates

പമ്പ കരകവിഞ്ഞു, റാന്നി ഒറ്റപ്പെട്ടു: പേമാരിയിൽ ദുരിതക്കയത്തിലായി പത്തനംതിട്ട,...

പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന അപ്രതീക്ഷിതമായ അതിതീവ്ര മഴയിൽ പത്തനംതിട്ടയിലെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാ നദിയിൽ അടിയന്തര സാഹചര്യത്തിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്നാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ പ്രളയസ്ഥിതി...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ...

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ സംഭവം നടന്നത് (Kulgam Terror Attack). ജോലിക്കായി കശ്മീരിലെത്തിയ...

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം: 2 ഛത്തീസ്ഗഢ് സ്വദേശികളായ...

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിൽ ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്.(Kulgam Terror Attack, Two Chhattisgarh Migrant...

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി: കോഴിക്കോട് മെഡിക്കൽ കോളേജിൽ...

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 43-കാരൻ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഫറോക്ക് സ്വദേശിയായ ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ...

സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു: പ്രകൃതിദുരന്തങ്ങളിൽ 3...

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും. ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വള്ളം മറിഞ്ഞും വൻ ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും കാണാതായവർക്കായി രക്ഷാപ്രവർത്തനം...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...