Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKeralaശോഭ സുരേന്ദ്രനെതിരായ ആരോപണം: വനിതാ നേതാവിനെ തള്ളി BJP | Sobha Surendran

ശോഭ സുരേന്ദ്രനെതിരായ ആരോപണം: വനിതാ നേതാവിനെ തള്ളി BJP | Sobha Surendran

🎙️ Latest Podcast

ആലപ്പുഴ: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം ബിന്ദു വിനയകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ബിന്ദുവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.(Allegations against Sobha Surendran, BJP rejects female leader)

ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയെന്നും ഇതിനെതിരെ ജില്ലാ നേതൃത്വം സംസ്ഥാന സമിതിക്ക് പരാതി നൽകിയെന്നുമായിരുന്നു ബിന്ദു വിനയകുമാറിന്റെ ആരോപണം. എന്നാൽ ഇത്തരമൊരു പണപ്പിരിവിനെക്കുറിച്ച് അറിയില്ലെന്നും പരാതി നൽകിയിട്ടില്ലെന്നും പാർട്ടി പ്രാദേശിക നേതൃത്വം പ്രതികരിച്ചു.

വോട്ടിന് പണം നൽകിയ സംഭവം തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നും ഫോണിലൂടെ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കാണിച്ച് ബിന്ദു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ശോഭ സുരേന്ദ്രൻ പക്ഷത്തെ എതിർത്തതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് ഇവർ ആരോപിക്കുന്നു. പാർട്ടിക്കുള്ളിൽ നിരന്തരമായി അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു വിനയകുമാറിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.