കണ്ണൂർ: കത്ത് വിവാദത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്. താൻ കത്തയച്ചു എന്നത് വ്യാജ ആരോപണമാണെന്നും ഇത് തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. (If you prove it, I will quit politics, Sunny Joseph on the letter controversy)
ഇത് മറ്റൊരു ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിന് സമാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. താൻ ആർക്കും കത്തയച്ചിട്ടില്ല. കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാനുള്ള ആർജ്ജവം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ കത്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണത്തിലൂടെ സത്യം തെളിയിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘രാഷ്ട്രീയ വനവാസ’ പ്രസ്താവനയെ അദ്ദേഹം പിന്തുണച്ചു. ഞാനും സതീശനും ഏതായാലും വനവാസത്തിന് പോകില്ല. ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സതീശൻ അങ്ങനെ പറഞ്ഞത്, എന്ന് അദ്ദേഹം വ്യക്തമാക്കി.

