Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala Assembly Election 2026'പാലക്കാട് BJP വിജയിക്കും, ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ഉണ്ടാകും': പ്രശാന്ത് ശിവൻ...

‘പാലക്കാട് BJP വിജയിക്കും, ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ഉണ്ടാകും’: പ്രശാന്ത് ശിവൻ | BJP

🎙️ Latest Podcast

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി ഐതിഹാസിക വിജയം നേടുമെന്ന് പ്രശാന്ത് ശിവൻ. നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപിയുടെ വിജയം ഉറപ്പിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(BJP will win in Palakkad, says Prasant Sivan)

പാലക്കാട് നഗരസഭയിൽ നിന്ന് വലിയ ലീഡ് ലഭിക്കും. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലും പാർട്ടിക്ക് വലിയ പ്രതീക്ഷയുണ്ട്. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ ഉയർന്ന വോട്ട് വിഹിതവും ഇതുവരെ ലഭിക്കാത്ത അത്ര വലിയ ഭൂരിപക്ഷവും ഇത്തവണ പാലക്കാട് ബിജെപിക്ക് ലഭിക്കുമെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു.

അതേസമയം, വിജയപ്രതീക്ഷകൾക്കിടയിലും ബിജെപിക്കെതിരെ ഗുരുതരമായ വോട്ട് കോഴ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. പാലക്കാട്ടെ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.