Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeEntertainmentഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചതിന് പിന്നാലെ അന്ത്യം: ഞെട്ടലായി തമിഴ് നടി...

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചതിന് പിന്നാലെ അന്ത്യം: ഞെട്ടലായി തമിഴ് നടി സുഭാഷിണിയുടെ മരണം | Subhashini

🎙️ Latest Podcast

ചെന്നൈ: തമിഴ് ടെലിവിഷൻ നടി സുഭാഷിണി ചെന്നൈയിലെ ഐയപ്പൻതാങ്കലിലുള്ള വാടക ഫ്ലാറ്റിൽ ജീവനൊടുക്കി. ഞായറാഴ്ച രാത്രി ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് ദാരുണമായ സംഭവം എന്നാണ് സൂചന. തമിഴ് സീരിയലുകളിൽ ‘ശശിവൈബാല’ എന്ന പേരിൽ സുഭാഷിണി ശ്രദ്ധേയയായിരുന്നു.(Tamil actress Subhashini’s death comes as a shock )

സിനിമകളിലും സീരിയലുകളിലും സഹനടിയായി പ്രവർത്തിച്ചിരുന്ന സുഭാഷിണി, 2024 ഏപ്രിലിലാണ് ബംഗളൂരു സ്വദേശിയെ വിവാഹം കഴിച്ചത്. ഇരുവരും ബംഗളൂരുവിലായിരുന്നു താമസം. ചെന്നൈയിൽ ഷൂട്ടിംഗ് ഉള്ള സമയങ്ങളിൽ താമസിക്കാനായി ഐയപ്പൻതാങ്കലിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഇവർ മുറിയെടുത്തിരുന്നു. മാർച്ച് 3-നാണ് ഷൂട്ടിംഗിനായി ഇവർ ചെന്നൈയിലെത്തിയത്.

ഞായറാഴ്ച രാത്രി ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കവെ കുടുംബപരമായ ചില പ്രശ്നങ്ങളെച്ചൊല്ലി തർക്കമുണ്ടായെന്നും പിന്നാലെയാണ് മരണം സംഭവിച്ചത് എന്നുമാണ് പോലീസ് പറഞ്ഞത്. സുഭാഷിണിയെ പൂനമല്ലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.