Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala
HomeKerala Assembly Election 2026തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, ട്വൻ്റി20യിൽ പൊട്ടിത്തെറി: പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ്...

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, ട്വൻ്റി20യിൽ പൊട്ടിത്തെറി: പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ | Twenty20

🎙️ Latest Podcast

കൊച്ചി: വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ട്വന്റി20യിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു. ട്വന്റി ട്വന്റി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പൂജ ജോമോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.(Only days left for the Assembly elections, clash in Twenty20 party)

ട്വന്റി ട്വന്റിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകൾ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണ്. ബിജെപിയുമായി ഒത്തുപോകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. സാബു ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഇവർ ആരോപിച്ചു. രാജിവെക്കുമെന്ന കാര്യം നേരത്തെ സാബു ജേക്കബിനെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഭരണസമിതിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി തന്നെ ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് പുറത്തുപോയത് ട്വന്റി ട്വന്റിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.