Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKerala'ദുരന്തത്തെ വിറ്റ് പണം പിരിക്കുന്നവരായി കോൺഗ്രസ് മാറി': M സ്വരാജ് |...

‘ദുരന്തത്തെ വിറ്റ് പണം പിരിക്കുന്നവരായി കോൺഗ്രസ് മാറി’: M സ്വരാജ് | Congress

🎙️ Latest Podcast

കൊച്ചി: കേരളത്തിൽ യുഡിഎഫ് ഇപ്പോൾ ഉടായിപ്പ് ഡെമോക്രാറ്റിക് മുന്നണിയായി മാറിയിരിക്കുകയാണെന്ന് സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ദുരന്തത്തിന്റെ പേരിൽ രണ്ടാമതും പണം പിരിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. (Congress has become a money-maker, selling disasters, says M Swaraj)

ദുരന്തങ്ങളെ വിറ്റ് പണം പിരിക്കുന്നവരായി കോൺഗ്രസ് മാറിയെന്ന് സ്വരാജ് കുറ്റപ്പെടുത്തി. കോൺഗ്രസിന് വയനാട് ദുരന്തത്തിന് അഞ്ചരക്കോടി രൂപ മാത്രമേ ലഭിച്ചുള്ളൂ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഡിവൈഎഫ്ഐ ആക്രി പെറുക്കിയും കൂലിപ്പണിയെടുത്തും ഇതിന്റെ നാലിരട്ടി പണം കണ്ടെത്തിയിട്ടുണ്ട്, സ്വരാജ് പറഞ്ഞു.

പ്രളയകാലത്ത് ആയിരം വീടുകൾ നിർമ്മിക്കുമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ പിരിച്ചവർ ഒടുവിൽ ഒരു വീട് പോലും നിർമ്മിച്ചു നൽകിയില്ലെന്നും സ്ഥലം വാങ്ങിയതിൽ പോലും തട്ടിപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഭരണം മാറണം എന്ന പ്രതിപക്ഷ പ്രചാരണത്തെ സ്വരാജ് ശക്തമായി എതിർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.