കോഴിക്കോട്: പേരാമ്പ്രയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് ഫാത്തിമ തഹ്ലിയ വിട്ടുനിന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന എതിരാളികളുടെ രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് ഈ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്.(Fathima Thahiliya abstains from Welfare Party convention )
പേരാമ്പ്ര ചങ്ങരോത്ത് നടന്ന കൺവെൻഷനിൽ ഫാത്തിമ തഹ്ലിയ പങ്കെടുക്കുമെന്ന് നോട്ടീസിൽ അറിയിച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. തിരഞ്ഞെടുപ്പ് ഷെഡ്യൂളിൽ ഈ പരിപാടി ഉൾപ്പെട്ടിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുന്നുണ്ടെന്നും അതിൽ സ്ഥാനാർത്ഥി നിർബന്ധമായും പങ്കെടുക്കേണ്ട കാര്യമില്ലെന്നും വെൽഫെയർ പാർട്ടി പ്രതികരിച്ചു. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.

