HomeKeralaഅരീക്കോട് കൂട്ടക്കൊലക്കേസ്: 12 വർഷത്തെ ഒളിവിൽ ജീവിതം അവസാനിച്ചു; പ്രതി മുഹമ്മദ്...

അരീക്കോട് കൂട്ടക്കൊലക്കേസ്: 12 വർഷത്തെ ഒളിവിൽ ജീവിതം അവസാനിച്ചു; പ്രതി മുഹമ്മദ് ഷരീഫ് കർണ്ണാടകയിൽ പിടിയിൽ | Areekode Murder Case

മഞ്ചേരി: നാടിനെ നടുക്കിയ അരീക്കോട് വാവൂർ കൂട്ടക്കൊലക്കേസിലെ പ്രതി 12 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായി (Areekode Murder Case). വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകൽ മൂന്നരയോടെ കർണ്ണാടകയിലെ പരപ്പ അഗ്രഹാരത്തിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ.

2013 ജൂലൈയിലായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെയാണ് ഷരീഫ് ആസൂത്രിതമായി കൊലപ്പെടുത്തിയത്.പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ വാഹനത്തിന്റെ ടയർ പഞ്ചറായി അപകടമുണ്ടായതാണെന്നായിരുന്നു ഷരീഫ് ആദ്യം പറഞ്ഞിരുന്നത്. രണ്ട് വയസ്സുകാരിയായ മകളുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാൾ തന്നെയാണ് വിവരം അറിയിച്ചത്.

ഭാര്യയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ഷരീഫിന്റെ പദ്ധതിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കുറ്റകൃത്യം നടന്ന് 76-ാം ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ 2014 ഏപ്രിലിൽ മഞ്ചേരി സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അതീവ രഹസ്യമായി നീങ്ങിയാണ് കർണ്ണാടകയിൽ നിന്ന് പ്രതിയെ പിടികൂടിയത്. നീതി തേടി സാബിറയുടെ കുടുംബം മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് നൽകിയ പരാതികളുടെയും പോലീസിന്റെ നിരന്തര പരിശ്രമത്തിന്റെയും ഫലമായാണ് പ്രതി ഇപ്പോൾ വലയിലായത്. ഇയാളെ ഉടൻ തന്നെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.

Story Summary:
The prime suspect in the 2013 Areacode triple murder case, Muhammed Shareef, has been arrested in Parappana Agrahara, Karnataka, after 12 years on the run. Shareef is accused of drowning his wife Sabira (21) and their two young daughters for insurance money. Although he initially claimed it was an accident, police investigations revealed a pre-planned murder. Shareef absconded in 2014 while out on bail during the trial. He was captured by a special investigation team led by Kondotty DYSP on Friday.

WhatsApp Channel Banner

Latest updates

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി...

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.(Sabarimala Ghee Scam, SP MJ...

DR കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: മരണം 1,700 കടന്നു;...

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വെയറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,700 കടന്നു. മേയ് 15-ന് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 3,802 കേ...

‘സമരം ആത്മഹത്യാപരം, കുറഞ്ഞത് വെള്ളമെങ്കിലും കുടിച്ച് പോരാട്ടം തുടരൂ’:...

റാഞ്ചി: ജാർഖണ്ഡിലെ പി.എസ്.സി, എസ്.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നാല് ദിവസമായി തുടർന്നുപോന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രമുഖ സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്...

മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ: 3...

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി ഈ മാസം 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പ്രതിപക്ഷത്തിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ....

ഫരീദാബാദിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യം നടത്തിയത് 2...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ ഇരുപത്തൊന്നുകാരൻ അമിത് രണ്ട് മാസത്തോളം മുൻകൂട്ടി ആസൂത്രണം ചെയ്താണ്...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...