Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeNationalതമിഴ്‌നാട്ടിൽ 27 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP: അണ്ണാമലൈ മത്സരിക്കില്ല | BJP

തമിഴ്‌നാട്ടിൽ 27 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് BJP: അണ്ണാമലൈ മത്സരിക്കില്ല | BJP

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 27 ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക കേന്ദ്രനേതൃത്വം പുറത്തുവിട്ടു. ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഇത്തവണ മത്സരരംഗത്തില്ല. അദ്ദേഹം ആവശ്യപ്പെട്ട കോയമ്പത്തൂർ നോർത്ത് സീറ്റിൽ മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.(BJP announces candidates in Tamil Nadu, Annamalai will not contest)

കേന്ദ്രമന്ത്രിയായ എൽ. മുരുകൻ അവിനാഷി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. തമിഴിസൈ മൈലാപ്പൂരിൽ നിന്നാണ് മത്സരിക്കുന്നത്. കോയമ്പത്തൂർ നോർത്തിൽ നിന്ന് വനതി ജനവിധി തേടും. വിളവൻകോട് മണ്ഡലത്തിൽ എസ്. വിജയധരണിയും, മോഡക്കുറിച്ചിയിൽ കീർത്തിക ശിവകുമാറും, തള്ളി മണ്ഡലത്തിൽ നാഗേഷ് കുമാറും സ്ഥാനാർത്ഥികളാകും.

234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിൽ എഐഎഡിഎംകെ നയിക്കുന്ന എൻഡിഎ സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്. ബിജെപിക്ക് 27 സീറ്റുകളാണ് സഖ്യത്തിൽ ലഭിച്ചിരിക്കുന്നത്. അൻബുമണി രാമദോസിന്റെ പിഎംകെ 18 സീറ്റിലും ടി.ടി.വി. ദിനകരന്റെ എഎംഎംകെ 11 സീറ്റിലും മത്സരിക്കും. പ്രധാന കക്ഷിയായ എഐഎഡിഎംകെ ഏകദേശം 170 സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചന. എന്നാൽ ഇവരുടെ സ്ഥാനാർത്ഥി പട്ടികയിൽ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.