സ്വന്തം മക്കൾ എത്ര വലിയ നിലയിൽ എത്തിയാലും അവരിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ വാങ്ങാൻ മാതാപിതാക്കൾക്ക് എന്നും ഒരു മടിയുണ്ടാകാറുണ്ട്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു അനുഭവമാണ് യുവ സംരംഭകനായ സഹിൽ രാജ് കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് (₹1 Lakh Glasses for Mother). തന്റെ അമ്മയ്ക്ക് 1,200 ഡോളർ (ഏകദേശം 1,00,500 രൂപ) വിലയുള്ള കണ്ണട വാങ്ങി നൽകാൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് വേദിക് ക്രാഫ്റ്റ് മാനേജിംഗ് ഡയറക്ടറായ സഹിൽ എക്സിൽ കുറിച്ചത്.
അമ്മ ഷോപ്പിംഗിനിടെ വീഡിയോ കോൾ ചെയ്തപ്പോഴാണ് താൻ ഇഷ്ടപ്പെട്ട ഒരു കണ്ണട കാണിച്ചുതന്നതെന്ന് സഹിൽ പറയുന്നു. എന്നാൽ അതിന്റെ വില അറിഞ്ഞപ്പോൾ അവർ അത് വേണ്ടെന്ന് വെച്ചു. മകൻ വാങ്ങിത്തരാമെന്ന് പറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല. മകന് മാസം അഞ്ചോ ആറോ ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടാകുമ്പോൾ മാത്രമേ ഇത്രയും വിലകൂടിയ സമ്മാനം വാങ്ങാവൂ എന്നതായിരുന്നു അമ്മയുടെ നിലപാട്.
😭😭 my mom doesn’t exactly know how much I make.
She is well off but never splurges on luxuries for herself.
Today she went to buy some glasses, and she VC’d me to show some of the pairs.
She liked one of them and it was like $1,200 and went like hell nah.
I told her to…
— Sahil (@vedictrades) April 1, 2026
തനിക്ക് ഇപ്പോൾ തന്നെ അതിനേക്കാൾ കൂടുതൽ വരുമാനമുണ്ടെന്ന് അമ്മയെ ബോധ്യപ്പെടുത്താൻ സഹിലിന് അരമണിക്കൂറോളം സംസാരിക്കേണ്ടി വന്നു. ഒടുവിൽ മകൻ സാമ്പത്തികമായി സുരക്ഷിതനാണെന്ന് ഉറപ്പായപ്പോഴാണ് അമ്മ ആ കണ്ണട വാങ്ങാൻ സമ്മതിച്ചത്. “വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസം” എന്നാണ് സഹിൽ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്. മക്കളുടെ വളർച്ചയിൽ സന്തോഷിക്കുമ്പോഴും അവരുടെ പണം ലാഭിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ മാതാപിതാക്കളുടെ ശൈലിക്ക് ഉദാഹരണമാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

