കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ടെലിവിഷൻ താരം സലിം ഹസൻ. പറവൂരിൽ നടന്ന ‘പുനർജനി കുടുംബങ്ങളുടെ സ്നേഹസംഗമം’ എന്ന പരിപാടിയിൽ വി.ഡി. സതീശനെ സാക്ഷിനിർത്തിയായിരുന്നു താരത്തിന്റെ ആവേശകരമായ പ്രസംഗം.(VD Satheesan sir should be brought to Paravur in the number one car with the flag, says Salim Hassan)
നിലവിൽ സംസ്ഥാന സർക്കാരിന്റെ 27-ാം നമ്പർ കാറിലാണ് വി.ഡി. സതീശൻ വരുന്നത്. അടുത്ത തവണ വമ്പിച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ച്, കൊടിവെച്ച ഒന്നാം നമ്പർ കാറിൽ സതീശൻ സാറിനെ പറവൂരിലേക്ക് എത്തിക്കണമെന്ന് സലിം ഹസൻ ആഹ്വാനം ചെയ്തു.
സലിം ഹസന്റെ വാക്കുകളെ നിറഞ്ഞ കൈയടികളോടെയാണ് പ്രവർത്തകർ വരവേറ്റത്. നേരത്തെ പ്രശസ്ത താരം സലിം കുമാറും വി.ഡി. സതീശനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

