Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKeralaസ്വർണ്ണവില താഴേയ്ക്ക്: ഇന്ന് പവന് 1120 രൂപ കുറഞ്ഞു | Gold price

സ്വർണ്ണവില താഴേയ്ക്ക്: ഇന്ന് പവന് 1120 രൂപ കുറഞ്ഞു | Gold price

🎙️ Latest Podcast

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. പവന് 1120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,040 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today’s rate )

ആഗോള വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. സാധാരണയായി യുദ്ധസാഹചര്യങ്ങളിൽ സ്വർണ്ണവില കൂടാറാണെങ്കിലും, ഇത്തവണ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം സ്വർണ്ണത്തിന് തിരിച്ചടിയായി. ഇറാനെതിരെ ശക്തമായ സൈനിക നടപടി തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന എണ്ണ വിപണിയെ പിടിച്ചുലച്ചു.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില 5% വർധിച്ചു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106.3 ഡോളറായാണ് ഉയർന്നത്. എണ്ണവില ഇത്തരത്തിൽ കുതിച്ചുയരുന്നത് നിക്ഷേപകർ സ്വർണ്ണത്തിൽ നിന്ന് പിന്മാറാൻ കാരണമായെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.