Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKerala Assembly Election 2026വ്യക്തിപരമായി അധിക്ഷേപിക്കുന്നു: PV അൻവറിനെതിരെ PA മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന്...

വ്യക്തിപരമായി അധിക്ഷേപിക്കുന്നു: PV അൻവറിനെതിരെ PA മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | PV Anvar

🎙️ Latest Podcast

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തന്നെയും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.(Personal insults, PA Mohammed Riyas to file complaint with Election Commission against PV Anvar)

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘മരുമോനിസം’, ‘പിണറായിസം’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബത്തെയും തുടർച്ചയായി കടന്നാക്രമിക്കുന്നുവെന്ന് റിയാസ് ആരോപിക്കുന്നു. രാഷ്ട്രീയ നിലപാടുകൾക്ക് പകരം വ്യക്തിപരമായ കാര്യങ്ങൾ ഉന്നയിച്ച് പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്റെ പോരാട്ടം ‘പിണറായിസത്തിനും മരുമോനിസത്തിനും’ എതിരെയാണെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സമയം മുതൽ പി.വി. അൻവർ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നയങ്ങളെയും കുടുംബവാഴ്ചയെന്നു താൻ ആരോപിക്കുന്ന കാര്യങ്ങളെയും തുറന്നുകാട്ടാനാണ് ഈ പ്രയോഗങ്ങൾ നടത്തുന്നതെന്നാണ് അൻവറിന്റെ പക്ഷം. മുഹമ്മദ് റിയാസും പി.വി. അൻവറും നേർക്കുനേർ എത്തിയതോടെ ബേപ്പൂരിലെ പോരാട്ടം സംസ്ഥാനത്തെ തന്നെ ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.