Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKerala Assembly Election 2026ആവേശമായി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ: തിരുവനന്തപുരത്തും കൊല്ലത്തും വമ്പൻ പ്രചാരണ...

ആവേശമായി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ: തിരുവനന്തപുരത്തും കൊല്ലത്തും വമ്പൻ പ്രചാരണ പരിപാടികൾ | Priyanka Gandhi

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന വട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.(Priyanka Gandhi in Kerala today, Huge campaign events in Thiruvananthapuram and Kollam)

രാവിലെ 11.00ന് ചിറയിൻകീഴ് പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് പര്യടനം ആരംഭിക്കുന്നത്. തീരദേശ മേഖലയിലെ വോട്ടർമാരുമായി പ്രിയങ്ക നേരിട്ട് സംവദിക്കും. ഉച്ചയ്ക്ക് 12.30ന് കൊല്ലം കാന്റോൺമെന്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുസമ്മേളനത്തെ പ്രിയങ്ക അഭിസംബോധന ചെയ്യും.

ഉച്ചകഴിഞ്ഞ് 02.00ന് തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തലസ്ഥാനത്തെ ഏറ്റവും നിർണ്ണായകമായ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയങ്കയുടെ സന്ദർശനം വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തും കൊല്ലത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.