ദോഹ: ഖത്തർ തീരത്തിന് സമീപം ടാങ്കർ കപ്പലിന് നേരെ രണ്ട് മിസൈലുകൾ പതിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു (Qatar Tanker Attack). ബുധനാഴ്ച രാവിലെയാണ് സംഭവം. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഹബിന് 17 നോട്ടിക്കൽ മൈൽ വടക്ക് വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്.
ആദ്യത്തെ മിസൈൽ പതിച്ചതിനെത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായെങ്കിലും ഇത് പിന്നീട് അണച്ചു. രണ്ടാമത്തെ മിസൈൽ കപ്പലിന്റെ എൻജിൻ റൂമിലാണ് പതിച്ചത്. എന്നാൽ ഇത് പൊട്ടിത്തെറിക്കാത്തത് വൻ ദുരന്തം ഒഴിവാക്കി. കപ്പലിന്റെ ജലനിരപ്പിന് മുകളിലുള്ള ഭാഗത്താണ് നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പരിസ്ഥിതി ആഘാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇറാൻ-ഇസ്രായേൽ യുദ്ധം ഗൾഫ് മേഖലയിലെ സമുദ്രപാതകളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഈ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള ഊർജ്ജ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
Summary: A tanker vessel was struck by two projectiles off the coast of Qatar, approximately 17 nautical miles north of Ras Laffan, UKMTO reported on Wednesday. One projectile caused a fire that was successfully extinguished, while the second remained unexploded in the engine room. Although damage was reported above the waterline, the crew is safe and there is no environmental impact.

