മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ പിതാവുമായുള്ള തർക്കത്തിന്റെ പേരിൽ നാല് വയസുകാരനെ യുവാവ് അതിക്രൂരമായി മർദ്ദിച്ചു (Vasai Child Abuse Case). വസായ് സ്വദേശി സന്ദീപ് പവാറാണ് വിഘ്‌നേഷ് എന്ന നാല് വയസുകാരനെ ക്രൂരമായി ആക്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മറ്റ് കുട്ടികളോടൊപ്പം ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്നു വിഘ്‌നേഷ്. ഈ സമയം അവിടെയെത്തിയ സന്ദീപ്, കുട്ടിയുടെ പിതാവുമായുള്ള മുൻവൈരാഗ്യം തീർക്കാനായി വിഘ്‌നേഷിനെ ലക്ഷ്യം വെക്കുകയായിരുന്നു. കുട്ടിയെ കാലുകളിൽ പിടിച്ചു വലിച്ച് താഴെയിട്ട പ്രതി, തല നിലത്തടിക്കുകയും സമീപത്തുണ്ടായിരുന്ന ഇരുമ്പ് വടിയിൽ ഇടിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതി സന്ദീപ് പവാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിസാര തർക്കങ്ങളുടെ പേരിൽ പിഞ്ചുകുഞ്ഞുങ്ങളോട് ഇത്തരത്തിൽ ക്രൂരത കാട്ടുന്നത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Story Summary:
A 4-year-old boy named Vighnesh was brutally assaulted by a man in Vasai, Maharashtra, following a dispute with the child’s father. The accused, Sandeep Pawar, dragged the boy from an auto-rickshaw and hit his head against an iron rod and the ground. The child is currently in critical condition at a hospital, and the police have arrested the attacker.

