തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി (BJP Manifesto Kerala). ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെ പുറത്തിറക്കിയ പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകടന പത്രിക പ്രകാശനം ചെയ്തു.
പ്രധാന പ്രഖ്യാപനങ്ങൾ:
കേരളത്തിൽ എയിംസ് (AIIMS) യാഥാർത്ഥ്യമാക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ പദ്ധതികൾ നടപ്പിലാക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ പാത നിർമ്മിക്കും. നിർധന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെള്ളം ഉറപ്പാക്കും. ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും. സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കും. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും പത്രികയിൽ വാഗ്ദാനമുണ്ട്.
തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. എൻഡിഎ സഖ്യകക്ഷികളുടെ സാന്നിധ്യം മുന്നണിയുടെ കെട്ടുറപ്പ് വിളിച്ചോതുന്നതായിരുന്നു.
Story Summary:
The BJP has released its manifesto for the Kerala Assembly elections, titled ‘Vikasitha Kerala.’ Key promises include the establishment of AIIMS, metro rail in Trivandrum and Kozhikode, and a high-speed highway from Trivandrum to Kannur. The party also pledged 3,000 rupees welfare pension, free LPG cylinders, 20,000 liters of free water for poor families, and a CBI probe into the Sabarimala gold theft case.

