ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ റോഡിലുണ്ടായ വാഹനയാത്രക്കാരുടെ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് റിട്ടയേർഡ് കരസേനാ ബ്രിഗേഡിയർ കൊല്ലപ്പെട്ടു (Retired Army Brigadier Shot). തിങ്കളാഴ്ച രാവിലെ ഡെറാഡൂണിലെ രാജ്‌പൂർ മേഖലയിലുള്ള ജോഹ്രി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 70 വയസ്സുകാരനായ ബ്രിഗേഡിയർ ജോഷിയാണ് മരിച്ചത്.
പ്രഭാതസവാരിക്കിറങ്ങിയ ബ്രിഗേഡിയർ ജോഷിക്ക് രണ്ട് കാറുകളിലായി എത്തിയവർ തമ്മിലുള്ള സംഘട്ടനത്തിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. തുല അപ്പാർട്ട്‌മെന്റിന് സമീപം രണ്ട് വാഹനങ്ങളിലെത്തിയവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് പരസ്പരം വെടിയുതിർക്കുകയും ചെയ്തു. ഈ തർക്കവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ബ്രിഗേഡിയർക്ക് ഇതിനിടയിൽ പ്രയോഗിച്ച ഒരു ഉണ്ട തറയ്ക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
പ്രതികൾ തങ്ങളുടെ വാഹനം അല്പം അകലെ ഉപേക്ഷിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഡെറാഡൂൺ എസ്.പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Summary: A 70-year-old retired Army Brigadier was shot dead in a road dispute incident while on his morning walk in Dehradun’s Rajpur area. The victim, Brigadier Joshi, was struck by a stray bullet during a shootout between occupants of two speeding cars. He had no connection to the dispute and died on the spot.

