Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeWeather Updatesകേരളം ചുട്ടുപൊള്ളുന്നു: ചൂടിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രതാ നിർദേശം...

കേരളം ചുട്ടുപൊള്ളുന്നു: ചൂടിന് ആശ്വാസമായി വേനൽമഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രതാ നിർദേശം | Heatwave

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ശമനമേകി ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കും. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.(Heatwave in Kerala, Summer rains likely to bring relief from the heat)

മഴ പ്രവചനമുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. ഇതേത്തുടർന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. 37°C വരെ പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 36°C വരെ തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിലും താപനില ഉയർന്നേക്കാം.

സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയർന്ന അന്തരീക്ഷ ആർദ്രത കാരണം മലയോര മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചൂട് അനുഭവപ്പെടും. വേനൽമഴയോടൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.