HomeNationalകസ്റ്റഡി മരണങ്ങൾ വർദ്ധിക്കുന്നു: 2026-ലെ ആദ്യ 74 ദിവസങ്ങളിൽ ഇന്ത്യയിൽ 170...

കസ്റ്റഡി മരണങ്ങൾ വർദ്ധിക്കുന്നു: 2026-ലെ ആദ്യ 74 ദിവസങ്ങളിൽ ഇന്ത്യയിൽ 170 മരണം | Custodial Deaths India 2026

ന്യൂഡൽഹി: 2026 ജനുവരി 1 മുതൽ മാർച്ച് 15 വരെയുള്ള വെറും 74 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം 170 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു (Custodial Deaths India 2026). ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ (NHRC) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാന കണക്കുകൾ:

  • കൂടുതൽ മരണം നടന്ന സംസ്ഥാനങ്ങൾ: ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബിഹാറിലാണ് (19 കേസുകൾ). രാജസ്ഥാൻ (18), ഉത്തർപ്രദേശ് (15) എന്നിവയാണ് തൊട്ടുപിന്നിൽ. പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 14 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.
  • കേരളവും ദക്ഷിണേന്ത്യയും: കേരളത്തിലും കർണാടകയിലും മൂന്ന് വീതം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തമിഴ്നാട്ടിൽ ഏഴും തെലങ്കാനയിൽ അഞ്ചും കേസുകൾ രേഖപ്പെടുത്തി.മറ്റ് സംസ്ഥാനങ്ങൾ: പശ്ചിമ ബംഗാളിൽ ഏഴും ഒഡീഷയിൽ ഒൻപതും കേസുകൾ റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ
  • അസമിൽ അഞ്ചും അരുണാചൽ പ്രദേശിൽ മൂന്നും മരണങ്ങൾ നടന്നു.
  • കേന്ദ്രഭരണ പ്രദേശങ്ങൾ: ഡൽഹിയിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
  • മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ (2024-25ൽ 140 കേസുകൾ), ഈ വർഷത്തെ ആദ്യ പകുതിയിൽ തന്നെ മരണസംഖ്യ കുത്തനെ ഉയരുന്നത് ഗൗരവകരമായ സാഹചര്യമാണ് വിരൽ ചൂണ്ടുന്നത്. മിസോറാം, സിക്കിം, ലഡാക്ക് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കസ്റ്റഡി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Clickable Info Box