Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala Assembly Election 2026UDF മുഖ്യമന്ത്രിയാരാകും?: ചെന്നിത്തലയെ പിന്തുണച്ച് K സുധാകരനും PJ കുര്യനും | Ramesh...

UDF മുഖ്യമന്ത്രിയാരാകും?: ചെന്നിത്തലയെ പിന്തുണച്ച് K സുധാകരനും PJ കുര്യനും | Ramesh Chennithala

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയിൽ ആരിരിക്കുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നു. കെ. സുധാകരനും പി.ജെ. കുര്യനും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.(Who will become the UDF Chief Minister? K Sudhakaran and PJ Kurien support Ramesh Chennithala)

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുധാകരൻ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ചെന്നിത്തല സീനിയറായ, പക്വതയുള്ള നേതാവാണെന്നും താൻ ചെന്നിത്തലയെ ശുപാർശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ ചെന്നിത്തലയെ വേദിയിലിരുത്തിയാണ് പി ജെ കുര്യൻ പ്രസ്താവന നടത്തിയത്. യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രിയാകുമെന്നും തനിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ വി.ഡി. സതീശൻ തള്ളിക്കളഞ്ഞു. കോൺഗ്രസിൽ അത്തരം ചർച്ചകളില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഹൈക്കമാൻഡിന്റെ കൃത്യമായ നടപടിക്രമങ്ങളിലൂടെ തീരുമാനമെടുക്കുമെന്നും സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.