Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala Assembly Election 2026'മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ട് വരേണ്ടതില്ല, നിർദേശിച്ച പലർക്കും സീറ്റ്...

‘മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ട് വരേണ്ടതില്ല, നിർദേശിച്ച പലർക്കും സീറ്റ് ലഭിക്കാത്തതിൽ വേദനയുണ്ട്’: രമേശ് ചെന്നിത്തല | Chief Minister

🎙️ Latest Podcast

ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസം മാത്രമാണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്നും പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(There is no need to raise the discussion about the Chief Minister’s post now, says Ramesh Chennithala)

പിആർ ഏജൻസികളുടെ സഹായം എപ്പോഴും കൂടെയില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം പുറത്തുവരുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. മോശം പദപ്രയോഗങ്ങളിലൂടെ തന്റെ സ്വഭാവമാണ് അദ്ദേഹം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി പട്ടികയിൽ താൻ നിർദ്ദേശിച്ച പലർക്കും സീറ്റ് ലഭിച്ചില്ല എന്നത് വസ്തുതയാണെന്ന് ചെന്നിത്തല സമ്മതിച്ചു. പ്രത്യേകിച്ച് ജോസഫ് വാഴയ്ക്കന് സീറ്റ് ലഭിക്കാത്തതിൽ തനിക്ക് വലിയ വേദനയുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. കെ. സുധാകരന് സീറ്റ് നൽകണമെന്ന് താൻ ആവശ്യപ്പെട്ടെന്ന വാർത്തകൾ ചെന്നിത്തല നിഷേധിച്ചില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.