Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala Assembly Election 2026'140 മണ്ഡലങ്ങളിലും സംവാദം നടക്കട്ടെ': MB രാജേഷിന് മറുപടിയുമായി VT ബൽറാം...

‘140 മണ്ഡലങ്ങളിലും സംവാദം നടക്കട്ടെ’: MB രാജേഷിന് മറുപടിയുമായി VT ബൽറാം | MB Rajesh

🎙️ Latest Podcast

പാലക്കാട്: തൃത്താലയിലെ വികസന കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയ വി.ടി. ബൽറാം, ചർച്ച കേവലം കഴിഞ്ഞ അഞ്ച് വർഷത്തെപ്പറ്റി മാത്രം പോരെന്നും കഴിഞ്ഞ 35 വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ചാകണമെന്നും ആവശ്യപ്പെട്ടു. എം.ബി. രാജേഷിന്റെ വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Let the debate take place in all 140 constituencies, VT Balram responds to MB Rajesh)

താൻ അഞ്ച് വർഷം ഭരണപക്ഷത്തും അഞ്ച് വർഷം പ്രതിപക്ഷത്തുമായിരുന്നു എംഎൽഎ ആയിരുന്നത്. എന്നാൽ എം.ബി. രാജേഷ് മന്ത്രിയെന്ന നിലയിലാണ് പ്രവർത്തിച്ചത്. രാജേഷിനും തനിക്കും മുൻപ് 20 വർഷം തൃത്താല ഭരിച്ചത് ഇടതുപക്ഷമാണ്. അതിനാൽ കഴിഞ്ഞ 35 വർഷത്തെ വികസനം മൊത്തത്തിൽ താരതമ്യം ചെയ്യണമെന്ന് ബൽറാം ആവശ്യപ്പെട്ടു.

തൃത്താലയിൽ മാത്രമല്ല, സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വികസന സംവാദം നടക്കട്ടെ എന്ന് ബൽറാം പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.