HomeEntertainment"യുവതിയുടെ മുഖം എന്തിന് മറച്ചു?"; ദീപക്കിന്റെ മരണത്തിൽ മാധ്യമങ്ങൾക്കെതിരെ ആര്യ |...

“യുവതിയുടെ മുഖം എന്തിന് മറച്ചു?”; ദീപക്കിന്റെ മരണത്തിൽ മാധ്യമങ്ങൾക്കെതിരെ ആര്യ | Actress Arya Deepak Suicide Case

കൊച്ചി: സോഷ്യൽ മീഡിയയിലെ അധിക്ഷേപത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി നടിയും അവതാരകയുമായ ആര്യ. വാർത്ത നൽകിയപ്പോൾ മരിച്ച യുവാവിന്റെ മുഖം വ്യക്തമായി കാണിക്കുകയും അധിക്ഷേപം നടത്തിയ യുവതിയുടെ മുഖം മറയ്ക്കുകയും (Blur) ചെയ്ത മാധ്യമ നിലപാടിനെയാണ് ആര്യ ചോദ്യം ചെയ്തത്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആര്യ ഈ വിവേചനത്തിനെതിരെ പ്രതികരിച്ചത്.

മുഖം മറയ്ക്കുന്നതിലെ വിരോധാഭാസം: ഇൻസ്റ്റഗ്രാം പോലുള്ള ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിൽ വീഡിയോ പങ്കുവെച്ചപ്പോൾ തന്നെ എല്ലാവരും കാണണമെന്ന് ആ യുവതി ആഗ്രഹിച്ചിരുന്നു. നമ്മളെല്ലാവരും അത് കണ്ടതുമാണ്. എന്നിട്ടും ഇപ്പോൾ വാർത്തകളിൽ ആ മുഖം എന്തിനാണ് മറയ്ക്കുന്നത് എന്ന് ആര്യ ചോദിച്ചു..

തനിക്ക് എന്ത് സംഭവിക്കാൻ പോകുന്നു എന്ന് പോലും അറിയാതിരുന്ന ദീപക്കിന്റെ മുഖം വ്യക്തമായി കാണിക്കുമ്പോൾ, കുറ്റാരോപിതയായ സ്ത്രീക്ക് മാധ്യമങ്ങൾ സംരക്ഷണം നൽകുന്നത് ശരിയല്ലെന്ന് ആര്യ ചൂണ്ടിക്കാട്ടി. “ഇതിനിടെ ഇവിടെ ചിലരിതാ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു, കഷ്ടം!” എന്ന പരിഹാസത്തോടെയാണ് ആര്യ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

ദീപക്കിന്റെ മരണത്തിന് കാരണമായ വീഡിയോ പങ്കുവെച്ച വടകര സ്വദേശി ഷിംജിതയ്ക്ക് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇവർ ഇപ്പോൾ ഒളിവിലാണ്. ദീപക്കിന് നീതി വേണമെന്ന ആവശ്യവുമായി കൂടുതൽ സിനിമാ താരങ്ങളും രംഗത്തെത്തുന്നുണ്ട്.

WhatsApp Channel Banner

Latest updates

US – ഇറാൻ ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട്...

വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകൾ വളരെ കൃത്യമായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇതിന്റെ വ്യക്തമായ ചിത്രം അടുത്ത 48 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ നടക്കുന്നുണ്ടെന്ന കാര്യം ഇറാൻ നിഷേധിക്കുന്നുണ്ടെങ്കിലും,...

‘പുനർജനി കേസിൽ UDF സർക്കാർ വന്ന ശേഷം ഒരന്വേഷണവും...

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. വിജിലൻസ് അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത് താൻ തന്നെയാണ് എന്നും...

മഴക്കെടുതിക്കിടെ സംസ്ഥാനത്ത് ഇൻഫ്ലുവൻസയും H1N1 രോഗബാധയും പടരുന്നു: ജാഗ്രതാ...

കൊച്ചി: കനത്ത മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 302 പേർക്കാണ് ഇൻഫ്ലുവൻസ ബാധിച്ചത്. ചൊവ്വാഴ്ച മാത്രം 115 പേർ ചികിത്സ...

‘മുഖ്യമന്ത്രി VD സതീശൻ്റെ വിദേശയാത്ര BJP ഡീലിൻ്റെ ഭാഗം,...

കൊച്ചി: മുഖ്യമന്ത്രി വി. ഡി. സതീശന്റെ വിദേശ സന്ദർശനം ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗമാണെന്ന ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രളയത്തിനു ശേഷം പരിസ്ഥിതി സമ്മേളനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സതീശൻ...

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട് ബജറ്റ് പ്രഖ്യാപനം; കാവേരി...

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ (Mullaperiyar water level 142 feet Tamil Nadu budget). സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി എൻ. മരിയ വിൽസൺ ഇക്കാര്യം...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...