ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് നിർണ്ണായക തീരുമാനം ഉണ്ടാകും. പത്രികയിലെ വിവരങ്ങളിൽ അപൂർണ്ണതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്രികകളുടെ പുനഃപരിശോധന ഇന്നത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.(Crucial day for Reji Cherian, Decision on accepting nomination today)
മൂന്ന് സെറ്റ് പത്രികകളാണ് റെജി ചെറിയാൻ സമർപ്പിച്ചിരുന്നത്. ഇതിൽ ഓരോന്നിലും വ്യത്യസ്തമായ സാങ്കേതിക പ്രശ്നങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. പത്രികയെ പിന്തുണച്ചവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്താത്തതിനെത്തുടർന്ന് ഒരു സെറ്റ് പത്രിക ഇന്നലെ തന്നെ തള്ളിയിരുന്നു.
ശേഷിക്കുന്ന രണ്ട് സെറ്റ് പത്രികകളിലും ക്രിമിനൽ കേസ് വിവരങ്ങൾ പൂർണ്ണമായി രേഖപ്പെടുത്തിയില്ലെന്നാണ് എൽ.ഡി.എഫിന്റെ പരാതി. കേസ് വിവരങ്ങൾ മറച്ചുവെച്ചു എന്നാണ് ആരോപണം. പത്രികയിലെ ഈ പിഴവുകൾ സ്ഥാനാർത്ഥിത്വത്തെ ബാധിക്കുമോ എന്ന കാര്യത്തിൽ വിശദമായ ഹിയറിംഗിന് ശേഷം റിട്ടേണിങ് ഓഫീസർ ഇന്ന് തീരുമാനമെടുക്കും.

