HomeKerala Assembly Election 2026ആൻ്റണി രാജുവിന് അതൃപ്തി?: തിരുവനന്തപുരം സെൻട്രലിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നു | Antony...

ആൻ്റണി രാജുവിന് അതൃപ്തി?: തിരുവനന്തപുരം സെൻട്രലിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നു | Antony Raju

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ആവേശത്തിൽ മുഴുകിയ തലസ്ഥാന നഗരിയിൽ ഇടതുമുന്നണി ക്യാമ്പിനെ ആശങ്കയിലാഴ്ത്തി ആൻ്റണി രാജുവിന്റെ നിസ്സഹകരണം. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുധീർ കരമനയുടെ പ്രചാരണ പരിപാടികളിൽ നിന്ന് ആൻ്റണി രാജു വിട്ടുനിൽക്കുന്നത് മുന്നണിക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.(Antony Raju Abstaining from campaigning in Thiruvananthapuram Central, is he dissatisfied?)

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണ്ണായകമായ വാർഡുകളിൽ പോലും ആൻ്റണി രാജു പ്രചാരണത്തിന് ഇറങ്ങാത്തത് ജയസാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. തൊണ്ടിമുതൽ മോഷണക്കേസിലെ കോടതി വിധി നിലനിൽക്കുന്നതിനാൽ ഇത്തവണ ആൻ്റണി രാജുവിന് മത്സരരംഗത്ത് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

ആൻ്റണി രാജുവിനെ അനുനയിപ്പിച്ച് പ്രചാരണ രംഗത്ത് സജീവമാക്കാനുള്ള തീവ്രശ്രമത്തിലാണ് സി.പി.എം നേതൃത്വം. വരും ദിവസങ്ങളിൽ ആൻ്റണി രാജു നിലപാട് മാറ്റുമോ എന്നത് ഇടതുമുന്നണിയുടെ വിജയത്തിൽ നിർണ്ണായകമാകും

Clickable Info Box