HomeIran Israel Conflictഇറാൻ്റെ ബുഷെഹർ ആണവനിലയത്തിന് നേരെ ആക്രമണം: സാങ്കേതിക നാശനഷ്ടങ്ങൾ ഇല്ലെന്ന് IAEA...

ഇറാൻ്റെ ബുഷെഹർ ആണവനിലയത്തിന് നേരെ ആക്രമണം: സാങ്കേതിക നാശനഷ്ടങ്ങൾ ഇല്ലെന്ന് IAEA | Bushehr nuclear plant

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ സജീവമാകുന്നതിനിടെ ഇറാന്റെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് ആക്രമണം. പ്രാഥമിക വിവരങ്ങൾ പ്രകാരം ആണവനിലയത്തിന് കാര്യമായ സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലയത്തിന്റെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചു.(Attack on Iran’s Bushehr nuclear plant, IAEA says no technical damage)

ആണവനിലയത്തിന് സമീപം ഒരു പ്രൊജക്‌ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ അറിയിച്ചിട്ടുണ്ട്. പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും ഐ.എ.ഇ.എ വ്യക്തമാക്കി.

ഒരാഴ്ചയ്ക്കിടെ ആണവ കേന്ദ്രത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ച് 17-നും സമാനമായ രീതിയിൽ ഇവിടെ ആക്രമണം നടന്നിരുന്നു. ആണവ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് എല്ലാ കക്ഷികളും പിന്തിരിയണമെന്ന് ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി അഭ്യർത്ഥിച്ചു.

Clickable Info Box