ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവരെ പ്രവേശിപ്പിച്ചത്. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.(Sonia Gandhi in hospital, Rahul and Priyanka with her)
ഡൽഹിയിലെ കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള മാറ്റമാണ് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ സോണിയ ഗാന്ധിക്കൊപ്പമുണ്ട്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഈ വർഷം ജനുവരിയിലും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
79-കാരിയായ സോണിയ ഗാന്ധി അഞ്ച് തവണ ലോക്സഭാ എംപിയായി സേവനമനുഷ്ഠിച്ച ശേഷമാണ് അവർ ഉപരിസഭയിലെത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതിനാൽ പൊതുപരിപാടികളിൽ നിന്ന് സോണിയ ഗാന്ധി വിട്ടുനിൽക്കാറാണ് പതിവ്.

